വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശിവരഞ്ജനി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:12.
കണ്ണുപൊത്തിക്കളിയാണു ജീവിതം ഒരു കണ്ണുപൊത്തിക്കളിയാണു ജീവിതം കാണാത്ത കനകത്തിന് ഖനി തേടിപ്പോകുന്നു കാണുന്ന കല്ലെല്ലാം കൈയ്യെത്തിപ്പിടിക്കുന്നു (കണ്ണുപൊത്തി) അനുരാഗസുരഭില ഹൃദയം മധുരാനുഭൂതിതന്‍ നിലയം ആയിരം സ്വര്‍ഗ്ഗകവാടങ്ങള്‍ തുറക്കും ആരാധനാനിലയം... ഒരു ദേവന് മാത്രം കുടിയിരുന്നാല്‍ സര്‍വ്വം ശാന്തം ജ്യോതിര്‍മയം അഭിലാഷവസന്തങ്ങളുണരും ആരാമം മാനവഹൃദയം ആയിരം പുഷ്പവിമാനങ്ങള് പറക്കും ആനന്ദനീലാംബരം... ഒരു വേനല്‍ വന്നാല്‍ പൂ കൊഴിയും ഓരോ നിറവും മണ്ണടിയും (കണ്ണുപൊത്തി) |