പുഞ്ചിരിയോ [Happy] (ഹൃദയം ഒരു ക്ഷേത്രം )
This page was generated on April 20, 2024, 5:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീവിദ്യ ,രാഘവന്‍ ,ബേബി സുമതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:12.
പുഞ്ചിരിയൊ പൂവില്‍ വീണ പാല്‍ത്തുള്ളിയൊ ?
പൂമുഖമോ മണ്ണില്‍ വീണ പൂന്തിങ്കളോ?
ഇതള്‍ വിടര്‍ന്ന പുലരിയില്‍ ചെങ്കതിരിന്‍ തിരകളില്‍
ഈശ്വരനെഴുതിയ കവിതയോ (പുഞ്ചിരിയോ ?)

ചുണ്ടുകളോ പൊന്നശ്ശോക മൊട്ടുകളോ
ചെണ്ടുമല്ലി പൂത്തുതിര്‍ന്ന പൂമണമോ
കൊഞ്ചല്‍മൊഴി കളമൊഴിയോ
മഞ്ചലേറി വന്ന വണ്ടിന്‍ ചിറകടിയോ? (പുഞ്ചിരിയോ?)

കാലുകളോ മഞ്ഞയരളിപ്പൂവുകളോ
കൈവിരലോ കണിവെള്ളരി മലരിതളോ
പിച്ചകപ്പൂങ്കാറ്റിലാടും
കൊച്ചുകാലു വളര്‍ന്നുവരും ചിലമ്പൊലിയോ? (പുഞ്ചിരിയോ?)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts