ഒരു ദേവൻ വാഴും ക്ഷേത്രം (ഹൃദയം ഒരു ക്ഷേത്രം )
This page was generated on January 27, 2021, 10:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,ശ്രീവിദ്യ ,രാഘവന്‍ ,ആറന്മുള പൊന്നമ്മ ,സി ഐ പോള്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:11.

ഒരു ദേവന്‍വാഴും ക്ഷേത്രം
ഓര്‍മ്മതൻ‍ കൊടിയേറും ക്ഷേത്രം
ഉദയംപോലൊളിതൂകും ക്ഷേത്രം
ഹൃദയത്തിലൊരു ക്ഷേത്രം..
ഹൃദയത്തിലൊരു ക്ഷേത്രം..

ത്യാഗത്തിന്‍ ദീപങ്ങള്‍ പ്രഭ ചൊരിയും
സ്നേഹത്തിന്‍ ആനന്ദ ക്ഷേത്രം
വേദനയില്‍പ്പോലും മന്ദഹസിച്ചൊരു
മാനവന്‍ വാഴും ക്ഷേത്രം...
മാനവന്‍ വാഴും ക്ഷേത്രം...

രൂപത്തില്‍ ഭാവത്തില്‍ പുതുമയെഴും
ശാശ്വത ചൈതന്യ ക്ഷേത്രം..
ഗദ്ഗദ ധാരയും ഗാനമായ് മാറ്റിയ
ഗന്ധര്‍വന്‍ വാഴും ക്ഷേത്രം..
ഗന്ധര്‍വന്‍ വാഴും ക്ഷേത്രം..




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts