വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മദ്ധ്യമാവതി |
അഭിനേതാക്കള്‍ | മധു ,രാഘവന് ,ശ്രീവിദ്യ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 09 2012 15:16:11.
മംഗളം നേരുന്നു ഞാന്‍ മനസ്വിനീ മംഗളം നേരുന്നു ഞാന്‍ അലിഞ്ഞു ചേര്‍ന്നതിന് ശേഷമെന്‍ ജീവനെ പിരിഞ്ഞു പോയ് നീ എങ്കിലും ഇന്നും മംഗളം നേരുന്നു ഞാന്‍ എവിടെയാണെങ്കിലും നിന്റെ സങ്കല്‍പ്പങ്ങള്‍ ഏഴു വര്‍ണ്ണങ്ങളും വിടര്‍ത്തട്ടേ എന്നുമാ ജീവിത പൊന്മണിവീണയില് സുന്ദരസ്വരധാര ഉണരട്ടേ ഉണരട്ടേ..... മംഗളം നേരുന്നു ഞാന്‍ മനസ്വിനീ മംഗളം നേരുന്നു ഞാന്‍ അലിഞ്ഞു ചേര്‍ന്നതിന് ശേഷമെന്‍ ജീവനെ പിരിഞ്ഞു പോയ് നീ എങ്കിലും ഇന്നും മംഗളം നേരുന്നു ഞാന്‍ നിറയുമീ ദുഖത്തിന് ചുടുനെടുവീര്പ്പുകള് നിന്മുന്നില് തെന്നലായ് ഒഴുകട്ടെ ആ പുണ്യ ദാമ്പത്യ വര്‍ണ്ണവല്ലരിയില്‍ ആനന്ദമുകുളങ്ങള്‍ ജനിക്കട്ടേ ജനിക്കട്ടേ..... മംഗളം നേരുന്നു ഞാന്‍ മനസ്വിനീ മംഗളം നേരുന്നു ഞാന്‍ അലിഞ്ഞു ചേര്‍ന്നതിന് ശേഷമെന്‍ ജീവനെ പിരിഞ്ഞു പോയ് നീ എങ്കിലും ഇന്നും മംഗളം നേരുന്നു ഞാന്‍ |