വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:09.
ആ...ആ.....ആ.... നിമിഷദലങ്ങള്‍..... നിര്‍വൃതി കൊള്ളും..... നിമിഷദലങ്ങള്‍ നിര്‍വൃതി കൊള്ളും നിരുപമലഹരിവിശേഷം... പ്രകൃതിയും മനുഷ്യനും പരസ്പരം മറക്കും നിതാന്തമാസ്മരഭാവം.....ആലിംഗനം...ആലിംഗനം...ആലിംഗനം.... ആ.... നിമിഷദലങ്ങള്‍ നിര്‍വൃതി കൊള്ളും നിരുപമലഹരിവിശേഷം... ആ...ആ....ആ.... അകലെയകലെയാ.........അകലെയകലെയാ...... ചക്രവാളങ്ങളില്‍..... ആകാശം ഭൂമിയെ പുണരുമ്പോള്‍.... അവളുടെ മിഴിയില്‍ അവന്റെ ചൊടിയില്‍ അസുലഭലഹരികള്‍ നുരയുന്നു.... അസുലഭലഹരികള്‍ നുരയുന്നു.... നിമിഷദലങ്ങള്‍ നിര്‍വൃതി കൊള്ളും നിരുപമലഹരിവിശേഷം... ആലിംഗനം...ആലിംഗനം...ആലിംഗനം.... ആ...ആ...ആ...ആ..... അരികിലരികിലീ...അരികിലരികിലീ.....താഴ്വാരങ്ങളില്‍... പൂമ്പാറ്റ പൂവിനെ മുകരുമ്പോള്‍ അവരുടെ മനസ്സില്‍ അബോധമനസ്സില്‍ അനുപമരസലയമുണരുന്നു....അനുപമരസലയമുണരുന്നു.... നിമിഷദലങ്ങള്‍ നിര്‍വൃതി കൊള്ളും നിരുപമലഹരിവിശേഷം... പ്രകൃതിയും മനുഷ്യനും പരസ്പരം മറക്കും നിതാന്തമാസ്മരഭാവം.....ആലിംഗനം...ആലിംഗനം...ആലിംഗനം.... ആ....ആ..ആ... നിമിഷദലങ്ങള്‍ നിര്‍വൃതി കൊള്ളും നിരുപമലഹരിവിശേഷം... |