തപസ്വിനി ഉണരൂ (നീലസാരി )
This page was generated on May 5, 2024, 4:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപാപ്പനംകോട് ലക്ഷ്മണന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകേദാരഗൗള
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2018 07:18:47.

സ്ഥിതാഃ ക്ഷണം പക്ഷ്മസു താഡിതാധാരാ:
പായോധരോൽസേധ നിപാത ചൂർണിമാ:
വലീഷു തസ്യാ: സ്ഖലിതാ: പ്രപേദിരേ
ചിരേണ നാഭിം പ്രഥമോദ ബിന്ദവ:

തപസ്വിനീ ഉണരൂ ..
തപസ്വിനീ ഉണരൂ .. പ്രേമ
തപസ്വിനീ ഉണരൂ...
ശിശിര തുഷാര വര്‍ഷങ്ങളേല്‍ക്കേ
ശിലയില്‍ വിടരും വെണ്‍താമരയായ്
തപസ്വിനീ ഉണരൂ.. പ്രേമ
തപസ്വിനീ ഉണരൂ...

ചന്ദ്രമുഖീ നീ മലരൊളി മേനിയില്‍
എന്തിനു മരവുരി ചാര്‍ത്തി..
തിരുമുടി തിളങ്ങിയ ശിരസ്സിലെന്തിനു
ജട കൊണ്ടു കിരീടം ചൂടി..
മണിനാഗഭൂഷണന്‍ ഒരിക്കലും നിന്നില്‍
മനസ്സലിയാത്തവനല്ലേ..
തൃക്കണ്ണില്‍ മാത്രമല്ല ഹൃദയത്തിലും ശിവന്‍
അഗ്നി ജ്വാലകളല്ലേ...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts