കണ്മുനയില്‍ (പിക്‌ പോക്കറ്റ്‌ )
This page was generated on June 17, 2024, 3:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപാപ്പനംകോട് ലക്ഷ്മണന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംജോഗ്‌
അഭിനേതാക്കള്‍പ്രേം നസീര്‍ ,വിധുബാല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:04.
കണ്മുനയില്‍ പുഷ്പശരം- നിന്റെ
കവിളിണയില്‍ പദ്മദളം- എന്റെ
മതിമുഖിനീയെന്‍ അരികത്തിരുന്നാല്‍
മനസ്സാകെസ്വപ്നത്തിന്‍ സപ്തസ്വരം

സൌരഭ്യം വസന്തങ്ങള്‍ക്കില്ല നീയെന്ന
സൌന്ദരം വിടര്‍ന്നതില്‍പ്പിന്നെ
സാരസ്യം കുയില്‍മൊഴിക്കല്ല നീയെന്ന
സംഗീതമുണര്‍ന്നതില്‍പ്പിന്നെ
ആ.....
കണ്മുനയില്‍..........

വെണ്‍കുളിര്‍ചന്ദ്രികയ്ക്കില്ല നീയൊന്നു
പുഞ്ചിരിചൊരിയുന്ന കാന്തി
വെണ്‍ താമരപ്പൂവിനില്ലാ നിന്നുടെ
അന്തരംഗത്തിന്‍ വിശുദ്ധി
ആ.....
കണ്മുനയില്‍............


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts