ഒരു നിമിഷം തരൂ (സിന്ദൂരം )
This page was generated on June 14, 2024, 7:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിൻസന്റ് ,ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: December 06 2012 18:00:35.


ഒരു നിമിഷം തരൂ നിന്നിലലിയാന്‍ ..
ഒരു യുഗം തരൂ നിന്നെ അറിയാന്‍ ..
നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം..
നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം..

നീലാംബരത്തിലെ നീരദകന്യകള്‍
നിന്‍ നീലമിഴി കണ്ടു മുഖം കുനിച്ചു..
ആ നീലമിഴികളില്‍ ഒരു നവസ്വപ്നമായ്
നിര്‍മ്മലേ എന്‍ അനുരാഗം തളിര്‍ത്തുവെങ്കില്‍...

നീര്‍മുത്തു ചൂടിയ ചെമ്പനീര്‍ മൊട്ടുകള്‍
നിന്‍ ചെഞ്ചൊടി കണ്ടു തളര്‍ന്നു നിന്നു..
ആ ചെഞ്ചൊടികളില്‍ ഒരു മൌനഗീതമായ്
ഓമലേ എന്‍ മോഹം ഉണര്‍ന്നുവെങ്കില്‍..malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts