ഉത്തരം കിട്ടാത്ത ചോദ്യം (അപ്പൂപ്പന്‍ [ചരിത്രം ആവര്‍ത്തിക്കുന്നില്ല] )
This page was generated on April 27, 2024, 8:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കമലഹാസൻ ,ജയഭാരതി ,തിക്കുറിശ്ശി ,കെ പി ഉമ്മർ ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:32.


 ഉത്തരം കിട്ടാത്ത ചോദ്യം -മനുഷ്യന്‍
ഉത്തരം കിട്ടാത്ത ചോദ്യം
തൊട്ടിലില്‍ കിടത്തിയതു ജനനി
താലികെട്ടിയയച്ചതു താതന്‍
കട്ടിലില്‍ കിടത്തിയതു കാന്തന്‍-ഇനി
പട്ടടക്കു തീകൊളുത്താനാരോ -അമ്മേ
നിന്‍ പട്ടടക്കു തീകൊളുത്താനാരോ!

മുത്തെടുത്ത ചിപ്പിയിതു വെറും ദേഹം
സത്തെടുത്തു വലിച്ചെറിഞ്ഞ പുറംചിരട്ട
ഒക്കുകില്ല ഭുവനത്തിലൊരു കയ്യിനും ഈ
കെട്ടുപോയ കരിന്തിരി വീണ്ടും കൊളുത്താന്‍

കൈപിടിച്ച നാളുതൊട്ടേ കൂടെ നടന്നൂ
കാഴ്ചപോയ സമയത്തും കണ്ണായിരുന്നൂ
കൂടെവന്നു നീ നടന്നപാതകള്‍ തോറും -ഇപ്പോള്‍
കൂടെപ്പോകാന്‍ കഴിയാതെ നീ തനിച്ചായല്ലോ
നീ തനിച്ചായല്ലോ നീ തനിച്ചായല്ലോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts