കരിമ്പുകൊണ്ടൊരു (ഉത്സവം )
This page was generated on April 20, 2024, 12:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ പി ഉമ്മർ ,റാണിചന്ദ്ര
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:24.
കരിമ്പുകൊണ്ടൊരു നയമ്പുമായെന്‍
കരളിന്‍ കായലില്‍ വന്നവനേ
കൊതുമ്പുതോണിയിലെന്നെയിരുത്തി
തുഴഞ്ഞു പോവുക നീ
ഓ തെയ്യന്നാരേ തനന്നാരേ താനാരേ

കറമ്പി വാവിന്‍ മടിയില്‍ നിന്നൊരു
വെളുത്ത സ്വപ്നകുമാരി
വളകള്‍ കിലുക്കിയുണര്‍ത്തുമ്പോള്‍ നീ
ഒളിച്ചു പോകുവതെവിടേ?
എന്നെ തനിച്ചുറക്കുവതെന്തേ?
ഓ തെയ്യന്നാരേ തനന്നാരേ താനാരേ(2)
(കരിമ്പുകൊണ്ടൊരു ..)

അരയാല്‍ കുരുവികള്‍ കതിരുനിരത്തി
കുരവമുഴക്കും കാവില്‍
ആരും കാണാതണിയിക്കാം ഞാന്‍
കൊരുത്ത തുളസിമാല പകരം
തരുമോ വെള്ളി പുടവ?
ഓ തെയ്യന്നാരേ തനന്നാരേ താനാരേ(2)
(കരിമ്പുകൊണ്ടൊരു ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts