പാലാഴി കടഞ്ഞെടുത്തോരഴകാണു (സ്വാമി അയ്യപ്പൻ )
This page was generated on April 19, 2024, 12:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി മാധുരി
രാഗംമോഹനം
അഭിനേതാക്കള്‍ലക്ഷ്മി
ഗാനത്തിന്റെ വരികള്‍
Last Modified: September 17 2013 11:33:09.

പാലാഴി കടഞ്ഞെടുത്തൊരഴകാണു ഞാന്‍ - കാലില്‍
കാഞ്ചനച്ചിലമ്പണിയും കലയാണു ഞാന്‍
പാലാഴി കടഞ്ഞെടുത്തൊരഴകാണു ഞാന്‍

അനങ്ങുമ്പോള്‍ കിലുങ്ങുന്നോരരഞ്ഞാണവും - മെയ്യില്‍
നനഞ്ഞപൂന്തുകില്‍ മൂടുമിളം നാണവും
വലംപിരി ശംഖിനുള്ളില്‍ ജലതീര്‍ത്ഥവും - കേളീ
നളിനത്തില്‍ നിറയുന്ന മധുബിന്ദുവും തന്ന്
പാലാഴി കടഞ്ഞെടുത്തൊരഴകാണു ഞാന്‍

പതിനാലുലോകങ്ങള്‍ക്കും പ്രിയമോഹിനി - കണ്ടു
മുനിമാരും മയങ്ങുന്ന വരവര്‍ണ്ണിനീ
അരയന്നനട നടന്ന് അരികില്‍ വരാം - തങ്ക
ത്തിരുമെയ്യിലണിയിക്കാം ഹരിചന്ദനം ഇന്ന്
പാലാഴി കടഞ്ഞെടുത്തൊരഴകാണു ഞാന്‍

പട്ടുനിലാത്തുകില്‍ ചുറ്റിയുടുത്തൊരു പൂച്ചെണ്ട്
മത്തമരാളവിഹാരസരസ്സിലെ നീര്‍ച്ചെണ്ട്
പൂത്തമുഖങ്ങളില്‍ മുത്തുകിളിര്‍ത്തൊരു നേരത്ത്
കണ്മുനക്കൊടികള്‍ കൊണ്ടുകാമമല-
രമ്പുതൂകുമതിന്‍ പ്രാണഹര്‍ഷവുമായ്
പാലാഴി കടഞ്ഞെടുത്തൊരഴകാണു ഞാന്‍

തൈ തിത്തൈ മണികങ്കണകൈകളില്‍
പാല്‍ക്കടലമൃതോടേ - നൃത്തം
ഇലത്താളം പിടിക്കു ലതാദികളേ
കൊഞ്ചും ഇളനെഞ്ചില്‍ പുതുമലര്‍ശരമഞ്ചും
മുഖമഞ്ചുന്നൊരു മദമായ്
ഇരവിലും പകലിലും ഇതളിടും
ചൊടിയിലെ മധുരിമ നുകരവേ
പാലാഴി കടഞ്ഞെടുത്തൊരഴകാണു ഞാന്‍

സ്വപ്നം മനസ്സരസ്സില്‍ വിടര്‍ന്നില്ലയോ - വീണ്ടും
സ്വര്‍ഗ്ഗം മുഖപ്രസാദം അണിഞ്ഞില്ലയോ
ദേവസദസ്സിലിന്നു സുകൃതോത്സവം ഈ
ദേവിതന്‍ അനുഗ്രഹ തിരുവുത്സവം ഇന്ന്
പാലാഴി കടഞ്ഞെടുത്തൊരഴകാണു ഞാന്‍



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts