അമ്മമാരേ വിശക്കുന്നു (ചട്ടമ്പിക്കല്യാണി )
This page was generated on April 27, 2024, 2:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ലീല ,ലതാദേവി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കരൺ (മാസ്റ്റർ രഘു) ,സുമതി (ബേബി സുമതി)
ഗാനത്തിന്റെ വരികള്‍
Last Modified: October 15 2012 06:00:10.

അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ
അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ
വയറുകത്തിപ്പുകയുന്നു വരണ്ട നാവും കുഴയുന്നു
കുടിക്കാനിത്തിരി കഞ്ഞി വേണം
ഉടുക്കാനൊരുമുഴം തുണിവേണം
അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ...

ഞങ്ങളെ ദൈവം കൈവെടിഞ്ഞു
ഞങ്ങളനാഥരായ് പെരുവഴിയില്‍
(ഞങ്ങളെ ദൈവം.....)
ഞങ്ങളെ ദേവിയും കൈവെടിഞ്ഞു
ഞങ്ങടമ്മയും പോയ്മറഞ്ഞു
കരച്ചില്‍ ഞങ്ങള്‍ക്കു പാട്ടായി ഇന്നു
കണ്ണീരു ഞങ്ങള്‍ക്കു കൂട്ടായി

അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ...

ഞങ്ങളെ നോക്കാനാകാശം
നക്ഷത്രം തേടുന്ന മൈതാനം
(ഞങ്ങളെ....)
എച്ചിലും ഞങ്ങള്‍ക്കൊരോണസദ്യ
പിച്ചയെടുക്കുന്ന നായ്ക്കള്‍ ഞങ്ങള്‍
തെരുവു ഞങ്ങള്‍ക്കു വീടായി ഇന്നു
ഇരുട്ടു ഞങ്ങള്‍ക്കു കൂട്ടാ‍യി...

അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ... 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts