വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് ,വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രവികുമാർ ,റാണിചന്ദ്ര ,രവിമേനോന് ,ഷീല ,ബഹദൂർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 18 2012 04:12:40.
അനുരാഗമെന്നാലൊരു പാരിജാതം ആയിരം ഇതളുള്ള പാരിജാതം അടുക്കുമ്പോഴുമേറും അകലുമ്പോഴുമേറും ആ സുഗന്ധം പൂക്കും ലോകം സ്വര്‍ഗ്ഗലോകം (അനുരാഗ ) രാഗമോഹമുരളിയായി പാടും ഗാനതീര്ത്ഥകാമിനിയായാടും ആ ഹൃദന്തമേളകളില് നാമലിഞ്ഞു ചേര്‍ന്നാല്‍ കാമിനി വീണ്ടും ഉണരും ഹരേ കൃഷ്ണ (3) ഹരേ ഹരേ (2) (അനുരാഗ ) ഇന്ദ്രജാലഭംഗികള് കാട്ടും ചിന്തകളില്‍ നൂപുരങ്ങള്‍ ചാര്‍ത്തും ആ സുഗന്ധത്തിന് ഊഞ്ഞാലില്‍ നാമുയര്‍ന്നു പോയാല്‍ അമ്പാടി വീണ്ടും ഉണരും രാസലീല വീണ്ടും തുടങ്ങും ഹരേ കൃഷ്ണ (3) ഹരേ ഹരേ (2) (അനുരാഗ ) |