രംഭയേതേടി വന്ന (ഉല്ലാസയാത്ര )
This page was generated on April 16, 2024, 2:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എല്‍ ആര്‍ ഈശ്വരി ,പട്ടം സദൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയന്‍ ,റാണിചന്ദ്ര ,രവികുമാർ
ഗാനത്തിന്റെ വരികള്‍
Last Modified: January 24 2019 14:04:23.
രംഭയെ തേടി വന്ന രാവണനോ
ആഹാ പാഞ്ചാലിയെ തേടി വന്ന കീചകനോ?
ആയിരം മിഴികളുള്ള ദേവേന്ദ്രനോ?
അക്കരയ്ക്കു പോകാന്‍ വന്ന മാമുനിയോ?
ആരു നീ അഭിനവ കാസനോവയോ? (2) (രംഭയെ..)

കാണ്ടാമൃഗ തൊലിയുള്ള കാമദേവാ
നിന്റെ കഷണ്ടിയില്‍ തളം വയ്ക്കാം തല തണുക്കട്ടെ
രാമേശ്വരം കാണാതെ നിന്റെ മീശ പാതി എടുത്തുതരാം
അര്‍ദ്ധനാരീശ്വരനാക്കാം നിന്നെ ഞങ്ങള്‍
അര്‍ദ്ധനാരീശ്വരനാക്കാം (രംഭയെ..)

നല്ലപിള്ള ചമഞ്ഞു വന്ന നാട്ടുകാരാ
പിള്ളേര്‍ നല്ല നാലു ചവുട്ടു തരാം നടുവൊടിയട്ടേ
വസ്ത്രാക്ഷേപം ചെയ്തു നിന്നെ തോളിലേറ്റി കൊണ്ടു പോകാം
അര്‍ദ്ധനാരീശ്വരനാക്കാം നിന്നെ ഞങ്ങള്‍
അര്‍ദ്ധനാരീശ്വരനാക്കാം (രംഭയെ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts