ചിരിച്ചാൽ പുതിയൊരു (ഉല്ലാസയാത്ര )
This page was generated on April 16, 2024, 7:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,എല്‍ ആര്‍ ഈശ്വരി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രവികുമാർ ,റാണിചന്ദ്ര ,ജയന്‍ ,ഷീല ,അടൂര്‍ ഭാസി ,സുകുമാരന്‍ ,ബഹദൂർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:57.

ചിരിച്ചാൽ പുതിയൊരു ചിലമ്പൊലി
ചിന്തയിലേതോ ശംഖൊലി
മനസ്സിലീ മണിനാദമുയർത്തും
മന്ത്രവാദിയാര് ആ മന്ത്രവാദിയാര്
രാഗം അനുരാഗം
(ചിരിച്ചാൽ...)

തൊട്ടാൽ മെയ്യിൽ മൊട്ടിട്ടുണരും രോമാഞ്ചം
മുട്ടിയുരുമ്മുന്നേരം നെഞ്ചൊരു പൂമഞ്ചം
ഈ മലരിൻ പേരെന്ത്
ഈ കുളിരിൻ പൊരുളെന്ത്
നാളുകൾപോയാലറിയും
നവരാത്രികളാ കഥപറയും
(ചിരിച്ചാൽ..)

താളം ഉത്സവമേളം പൊങ്ങും ഭൂപാളം
നീളെ പുലരിപ്പൂക്കൾ വിരിക്കും നീരാളം
ഈ പുതിയ കിനാവേത്
ഈ മധുരസ്വരമേത്
പൂ നുള്ളുമ്പോഴറിയും
പുതുപുലരികളാ കഥപറയും
(ചിരിച്ചാൽ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts