ചഞ്ചല ചഞ്ചല നയനം (കല്യാണപ്പന്തല്‍ )
This page was generated on April 19, 2024, 11:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:46.
ചഞ്ചല ചഞ്ചല നയനം...
ചഞ്ചല ചഞ്ചല നയനം
ചന്ദ്രമനോഹര വദനം
മരാളഗമനം മാദക നടനം
മാനസമനുരാഗസദനം


അനുപമവിമല സരാഗ കപോലം
അരുണസരോജസമാനം മൃദുലം
മധുമധുരാസവ പൂരിത പാത്രം(2)
മമസഖി താവക സുന്ദര ഗാത്രം
ആഹാ.....
ചഞ്ചല ചഞ്ചല നയനം......

കോകില പഞ്ചമ ഗാനവിലോലം
കോമളകുസുമിത ശാദ്വലമഖിലം
മദഭര മദനമഹോത്സവ നിലയം
മമസഖി മാമക തരളിത ഹൃദയം
ആഹാ........
ചഞ്ചല ചഞ്ചല നയനം......


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts