വിശദവിവരങ്ങള്‍ | |
വര്‍ഷം | 1960 |
സംഗീതം | എല്‍ പി ആര്‍ വര്‍മ |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | ജിക്കി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:31.
മധുവിധുവിന്‍ രാത്രി വന്നു മാധവന്‍ കടന്നുവന്നൂ ഓര്‍ത്തുവെച്ച പ്രേമഗാനം ഞാന്‍ മറന്നുപോയ് സഖീ പൂമുടി ഞാന്‍ കോതിയില്ലാ പുഷ്പമാല ചൂടിയില്ലാ ആമദനന്‍ അപ്പോഴേക്കും കടന്നുവന്നു ചന്ദനമണിഞ്ഞില്ല ചന്തം വരുത്തിയില്ല നന്ദബാലന്‍ പിന്നില്‍ വന്നെന്‍ കണ്ണിണ മൂടി സഖീ മധുവിധുവിന്‍ ..... കോര്‍ത്തുവെച്ച മുല്ലമാല ചാര്‍ത്തിയില്ല വിരിമാറില്‍ താമരത്തളിരിനാല്‍ വീശിയില്ല കണ്ടുകണ്ടു ചിരിക്കട്ടേ കണ്ണനെന്‍ ചാപല്യങ്ങള്‍ കൊണ്ടല്‍ വര്‍ണ്ണന്‍ എന്റെ മുന്നില്‍ വന്നതേ പോരും സഖീ മധുവിധുവിന്‍ രാത്രി വന്നു..... |