വെൺതിങ്കളിന്നൊരു മണവാട്ടി (മത്സരം )
This page was generated on June 24, 2024, 6:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:42.

വെണ്‍ തിങ്കളിന്നൊരു മണവാട്ടി
വെളുവെളെച്ചിരിക്കുന്ന മണവാട്ടി
മഴമുകില്‍ മാലയാല്‍ മന്ത്രകോടിപുതച്ചവള്‍
മധുരം നുണയുന്ന മണവാട്ടി

നവവധുതന്നുടെ കവിളത്തു തെളിയുന്ന
മഴവില്ലുകാണാനെന്തു ഭംഗി
മണവാളച്ചെറുക്കന്റെ ചുണ്ടത്തു വിരിയുന്ന
മന്ദാരപ്പൂകാണാന്‍ എന്തു ഭംഗി !
(വെണ്‍ തിങ്കള്‍ )

അയലത്തെ തോഴിമാര്‍ അതുമിതും പറഞ്ഞും
കൊണ്ടടക്കിച്ചിരിക്കുന്ന മുഹൂര്‍ത്തത്തില്‍
മധുരം കിള്ളുമ്പോള്‍ ചെക്കന്റെ മനസ്സിലെ
മധുമാരി എങ്ങനെ വര്‍ണ്ണിക്കാന്‍ !
(വെണ്‍ തിങ്കള്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts