മഞ്ഞലച്ചാര്‍ത്തിലെ (ആരണ്യകാണ്ഡം )
This page was generated on March 28, 2024, 7:20 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:39.
മഞ്ഞലച്ചാര്‍ത്തിലെ മന്ദാര മല്ലിക നീ
മയങ്ങി മയങ്ങിയാടൂ (മഞ്ഞല..)
മനോഹരീ കുണുങ്ങിക്കുണുങ്ങിയാടൂ
മലര്‍വനം തന്നിലെ കുളിരണി കാറ്റു നീ
ഇളകിയിളകിയാടൂ ചിലങ്കകള്‍ കിലുങ്ങിക്കിലുങ്ങിയാടൂ

ഹാ.. ആടൂ നൃത്തമാടൂ
ദാഹ നീല മിഴിവിടര്‍ത്തി
മോഹ ഡാലിയ വിടര്‍ത്തിയാടൂ
ആടൂ നൃത്തമാടൂ (2)

നലമേറും നിന്‍പാദ തളിരിലെ
നൂപുരങ്ങള്‍ മലയാളഭാഷതന്‍
മകുടങ്ങള്‍..ആ...ആ...
നിന്നംഗുലിയുടെ നിന്‍പൂവിഴിയുടെ
മുദ്രകളില്‍ ഈ പ്രപഞ്ചം ഒതുങ്ങുന്നൂ (മഞ്ഞലച്ചാര്‍ത്തിലേ..)

മാറിടമുലച്ചും മന്ദഹസിച്ചും
മണിവീണകളില്‍ സ്വരം പകര്‍ന്നും
ഒമര്‍ ഖയ്യാമിന്റെ കാമിനി പൊലെ
കാമവതി നീ നൃത്തമാടൂൂ

മോഹത്തില്‍ വിടരും നിന്‍ പുഞ്ചിരി മലരിതളില്‍
മോദത്തില്‍ ശലഭങ്ങള്‍ മധുരം നുകരുന്നൂ
പ്രണയിനി നീ പകരുക നീ
കരളില്‍ നിറയേ കവിതാ ലഹരി (മഞ്ഞലച്ചാര്‍ത്തിലേ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts