കണ്ടു മാമാ കേട്ടു മാമി (ലവ്‌ ലെറ്റര്‍)
This page was generated on May 29, 2024, 1:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംകെ ജെ ജോയ്‌
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍ബി വസന്ത ,അമ്പിളി രാജശേഖരൻ ,പട്ടം സദൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 14 2019 11:05:12.




കണ്ടൂ മാമാ കേട്ടൂ മാമീ ഈ
നുള്ളും കിള്ളും പാട്ടും കൂത്തും എല്ലാം
കണ്ടൂ ഞങ്ങള്‍
നിങ്ങള്‍ രണ്ടും ആദ്യം കണ്ടുമുട്ടിച്ചേര്‍ന്ന രംഗങ്ങള്‍


കിണറ്റുകരയില്‍ വെള്ളമെടുക്കാന്‍ മാമിയൊരിക്കല്‍ പോയപ്പോള്‍
അടുത്ത വേലിക്കടുത്തുനിന്നു ചൂളം കുത്തി ഈ മാമന്‍
നിറഞ്ഞ പാത്രം തുളുമ്പി വെള്ളം പുറത്തൊഴുകിപ്പോയിട്ടും
അറിഞ്ഞതില്ലീ മാമിയപ്പോൾ സ്വപ്‍നം കണ്ടു നിന്നു
അയ്യയ്യോ..ഓ .. മാമീടെ..ഏ ... കവിളപ്പോള്‍ തുടുത്തല്ലോ
അമ്മമ്മോ...ഓ .. മാമന്റെ..ഏ .. കരളപ്പോള്‍ തുടിച്ചല്ലോ
(കണ്ടൂ മാമാ.....)

അടുത്തവീട്ടിലെ കല്യാണത്തിനു അരിയും പയറും പൊടിക്കുമ്പോള്‍
അകത്തളത്തിന്നടുത്ത വാതിലില്‍ ഒളിച്ചുനിന്നൂ ഈ മാമന്‍
ഉലക്കമാറാന്‍ ഇടയ്ക്കുമാമി അടുത്തമുറിയില്‍ പോയപ്പോള്‍
അടുത്തു ചെന്നീ മാമനപ്പോള്‍ ഉമ്മയൊന്നു കൊടുത്തു
അയ്യയ്യോ...ഓ ... മാമിക്ക്... നാണപ്പൂ വിടര്‍ന്നല്ലോ
അമ്പമ്പോ...ഓ .. മാമന്റെ..ഏ .. മെയ്യൊക്കെ തരിച്ചല്ലോ..
(കണ്ടൂ മാമാ.....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts