വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശുദ്ധധന്യാസി |
അഭിനേതാക്കള്‍ | കമലഹാസൻ ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 07 2012 15:00:56.
പുഷ്പദലങ്ങളാല്‍ നഗ്നത മറയ്ക്കും സ്വപ്ന സുന്ദരീ പ്രകൃതീ സര്‍പ്പ സുന്ദരീ നിന്നരക്കെട്ടില്‍ കൈ ചുറ്റി നില്‍ക്കും നിലാവിനെന്തൊരു മുഖപ്രസാദം (പുഷ്പ) പ്രിയ യൌവ്വനത്തിന്‍ നഖലാളനങ്ങള്‍ കവിളില്‍ കുറിക്കും ശ്ലോകങ്ങൾ ഗൂഡാര്‍ത്ഥ ശൃംഗാര കാവ്യത്തിലെ ഒരു പ്രൌഡ നായികയാക്കി നിന്നെ പ്രൌഡ നായികയാക്കി ആ കാവ്യത്തിന്‍ അലങ്കാരമാകാന്‍ ആവേശം എനിക്കാവേശം (പുഷ്പ) ഒരു പൌരുഷത്തിന്‍ പരിരംഭണങ്ങള്‍ വിരല്‍ തൊട്ടുണര്‍ത്തും ദാഹങ്ങള്‍ ഹേമാംഗ രോമാഞ്ച മഞ്ചത്തിലെ ഒരു കാമാസായകമാക്കി നിന്നെ കാമാസായകമാക്കി ആ പൂവമ്പിന്‍ മുനക്കൊണ്ട് മുറിയാന്‍ ആവേശം എനിക്കാവേശം (പുഷ്പ) |