പഞ്ചവടിയിൽ (പഴശ്ശിരാജ )
This page was generated on March 29, 2024, 7:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1964
സംഗീതംആര്‍ കെ ശേഖര്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:30.
പഞ്ചവടിയില്‍ പണ്ടുപണ്ടൊരു
പഞ്ചവര്‍ണപ്പുള്ളിമാന്‍
കള്ളക്കടക്കണ്ണെറിഞ്ഞു
തുള്ളി നടന്നൂ തുള്ളി നടന്നൂ

കണ്ണുനീരില്‍ മുങ്ങി നിന്ന
പണ്ടത്തേ പഞ്ചവടി
വഞ്ചനയുടെ കഥ പറഞ്ഞ പണ്ടത്തെ പഞ്ചവടീ
കണ്ടു ഞാന്‍ - ഇന്നു കണ്ടു ഞാന്‍
കള്ളക്കടക്കണ്ണെറിഞ്ഞു തുള്ളിവന്നൂ
പുള്ളിമാന്‍ - പുതിയ പുള്ളിമാന്‍

മണ്ണിന്റെ മകളാണു ഞാന്‍ മലയാള
കന്യകയാണു ഞാന്‍
മാനായി വന്നു പണ്ടു മൈഥിലിയെ വഞ്ചിച്ച
മാരീചനേ - ഇന്നു കണ്ടു ഞാന്‍
മാന്‍ തോലുടുപ്പിട്ട കാട്ടാളനെ ഇന്നു
കണ്ടു ഞാന്‍ - മുന്‍പില്‍ കണ്ടു ഞാന്‍.

വില്ലു കുലയ്കൂ - മണി വില്ലു കുലയ്ക്കൂ
അമ്പു തൊടുക്കൂ - ഉടനമ്പു തൊടുക്കൂ - തമ്പുരാനേ
എടുക്കുമ്പോളൊന്ന് - തൊടുക്കുമ്പോള്‍ പത്ത്
കൊള്ളുമ്പോളായിരമായിരമായിരം.



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts