പാതിരാപ്പൂവുകള്‍ (പഴശ്ശിരാജാ )
This page was generated on January 15, 2021, 9:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1964
സംഗീതംആര്‍ കെ ശേഖര്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:30.
<
പാതിരാപ്പൂവുകള്‍ വാര്‍മുടിക്കെട്ടില്‍
ചൂടാറില്ലല്ലോ - ഞാന്‍ ചൂടാറില്ലല്ലോ
പണ്ടു പാടിയ മാരകാകളി
പാടാറില്ലല്ലോ - ഞാന്‍ പാടാറില്ലല്ലോ. (പാതിരാപ്പൂവുകള്‍)

പൂജയ്ക്കൊരുക്കിയ തുളസിക്കതിരേ
ചൂടാറുള്ളൂ ഞാന്‍
പഴശ്ശി എഴുതിയ വിരഹഗാനമേ
പാടാറുള്ളൂ ഞാന്‍.- ഇന്നും
പാടാറുള്ളൂ ഞാന്‍. (പാതിരാപ്പൂവുകള്‍)

അങ്ങു നല്‍കിയ ചന്ദനത്തംബുരു
എങ്ങനെ മീട്ടും ഞാന്‍
കമ്പിയില്‍ കൈവിരല്‍ മുട്ടും നേരം
കണ്ണു നിറയുമല്ലോ - എന്റെ
കണ്ണു നിറയുമല്ലോ. (പാതിരാപ്പൂവുകള്‍)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts