ത്രയമ്പകം (അയലത്തെ സുന്ദരി )
This page was generated on March 29, 2024, 4:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
അഭിനേതാക്കള്‍പ്രേം നസീര്‍ ,ജയഭാരതി ,ശ്രീവിദ്യ ,ശങ്കരാടി ,ബഹദൂർ ,ടി ആർ ഓമന ,മീന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:23.

ത്രയമ്പകം വില്ലൊടിഞ്ഞു ത്രേതായുഗം കുളിരണിഞ്ഞു
മിഥിലാപുരിയിലെ പ്രിയദര്ശിനിയുടെ
മിഴികളില്‍ ഹര്‍ഷ ബാഷ്പം നിറഞ്ഞു (2)
ത്രയമ്പകം വില്ലൊടിഞ്ഞു ത്രേതായുഗം കുളിരണിഞ്ഞു

രാജീവ പുഷ്പശര മാരികള്‍ ഏറ്റെറ്റു രാമന്റെ തിരുവുള്ളം മുറിഞ്ഞു
ശ്രീ രാമന്റെ തിരുവുള്ളം മുറിഞ്ഞു (രാജീവ)
അഞ്ജന മിഴികളില്‍ വൈദേഹി ഒളിപ്പിച്ച
മന്ദസ്മിതത്തിനാല്‍ വലഞ്ഞു മെയ്യാകെ തളര്‍ന്നു
ത്രയമ്പകം വില്ലൊടിഞ്ഞു ത്രേതായുഗം കുളിരണിഞ്ഞു
ആയിരം ചിറകുള്ള പല്ലക്കില്‍ വന്നു കാലം
പൂവും പ്രസാദവും വര്‍ഷിച്ചു (2)
രാസോല്സവ രസ ലഹരികള്‍ അണിയാന്‍ രാജധാനി പോലും ദാഹിച്ചു
രാജധാനി പോലും ദാഹിച്ചു (ത്രയമ്പകം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts