വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:23.
പേരാറിൻ തീരത്തോ പെരിയാറിൻ തീരത്തോ ശാരദേന്ദു നട്ടു വളർത്തിയ പേരമരത്തോട്ടം (പേരാറിൻ) പേരമരത്തോപ്പിലോ ദൂരെ മലയോരത്തോ മാരി വില്ലിൻ സുന്ദരമാം മാലക്കാവടിയാട്ടം (പേരമര) ആടിയോടി പോകും പെണ്ണെ ആട്ടം കാണാൻ പോരാമോ(2) കൂനിക്കൂടിയിരിക്കും ചെറുക്കൻ കൂടെ വന്നാൽ പോരാം (2) പോരാമോ പോരാം പോരാം(2) (പേരാറിൻ) ഉച്ച വെയിലിൽ വാകകൾ നീർത്തിയ പച്ചക്കുടയുടെ തണലത്ത്(2) പക്ഷികൾ പോലെ ചേർന്നിരുന്നു യക്ഷിക്കഥകൾ ചൊല്ലാം (2) ചൊല്ലാമോ ചൊല്ലാം ചൊല്ലാം (2) അന്തി വരുമ്പോൾ വെളുത്തവാവിൻ അരയാൽത്തറയിൽ കൂടാം(2) ചിങ്ങനിലാവിൻ വെള്ള വിരിപ്പിൽ ചിറകുമൊതുക്കി കൂടാം (2) കൂടാമോ കൂടാം കൂടാം (2) (പേരാറിൻ) |