വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:16.
സത്യത്തിന് ചിറകൊടിഞ്ഞു - മണ്ണില്‍ മര്‍ത്ത്യന്റെ വിലകുറഞ്ഞു കര്ത്താവിന് കാല്‍തളിരില്‍ - പെണ്ണിന് കരള്ക്കാസ വീണുടഞ്ഞു (സത്യത്തിന്) ശരിയുടെ മുഖമാരു കണ്ടു - തെറ്റിന് നിറങ്ങളില്‍ മയങ്ങുന്നു ലോകം ശരിയുടെ മുഖമാരു കണ്ടു - തെറ്റിന് നിറങ്ങളില്‍ മയങ്ങുന്നു ലോകം പകലിരവാക്കുന്നു ഹൃദയം പാപത്തിന് കാടായ ഹൃദയം ആശ്രയമെവിടേ - ഈ ദു:ഖഭൂമിയില് അഭയമെവിടേ ? (സത്യത്തിന്) വാളെടുക്കുന്നവനൊരുവന് വാളാല്‍ നശിക്കുന്നതപരന് വാളെടുക്കുന്നവനൊരുവന് വാളാല്‍ നശിക്കുന്നതപരന് മുട്ടിയാല്‍ തുറക്കാത്ത വാതില്‍ തേടിയാല്‍ കാണാത്ത ദൈവം ആലയമെവിടേ - ഈശ്വരാ നീ വാഴും ആശ്രമമെവിടേ ? (സത്യത്തിന്) |