ജീവിതമൊരു മധുശാല (പഞ്ചതന്ത്രം )
This page was generated on April 16, 2024, 11:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 07 2020 04:46:38.



ഹോയീ...ഹോയീ...ഹോയീ...

ജീവിതമൊരു മധുശാല
പ്രണയത്തിന്‍ വായനശാല
ലഹരീ കാവ്യലഹരീ
വര്‍ണ്ണലഹരീ സ്വപ്നലഹരീ....
ജീവിതമൊരു മധുശാലാ....

ലാലലപ്പ ലാലലപ്പ ലാലലപ്പ.....

ഈ മദയൌവ്വനം സത്യം...
ഈ സൌന്ദര്യം നിത്യം....
ഇന്നലെ വന്നതും നാളെവരുന്നതും
ഇന്നിന്റെ മുന്നില്‍ മിഥ്യ
മിഥ്യാ...മിഥ്യാ..മിഥ്യാ...
ജീവിതമൊരു മധുശാലാ....

ലാലലപ്പ ലാലലപ്പ ലാലലപ്പ.....

ഈ മധുപാത്രം സത്യം...
ഈ നിമിഷങ്ങള്‍ നിത്യം...
കണ്ണീരിന്‍ കഥകളും കാണാത്ത മുഖങ്ങളും
കാണുമീ ഹര്‍ഷത്തിന്‍ മിഥ്യാ...
മിഥ്യാ...മിഥ്യാ..മിഥ്യാ...
ജീവിതമൊരു മധുശാലാ....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts