പൂത്ത ചടയൻ കാട് (ചെക്ക്‌ പോസ്റ്റ്‌)
This page was generated on April 13, 2024, 7:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംപി എസ്‌ ദിവാകര്‍
ഗാനരചനപി ഭാസ്കരന്‍ ,വയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ് ,കല്യാണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:08.
 
പൂതച്ചെടയന്‍ കാടു്
കാടു് കാടു് കാടു്

ഈ കാട്ടിന്നൊടയവനാരു്
ഇന്ദ്രനല്ല ചന്ദ്രനല്ല തെയ്യം തേവരല്ല
കാട്ടുകോട്ടപ്പെരുമാളു് - ഈ
കാട്ടുകോട്ടപ്പെരുമാളു്

പെരുമാളേ പെരുമാളേ ഇന്നവിടുത്തേത്തിരുനാളു്
അമ്പെടു് വില്ലെടു് കൊമ്പെടു് കൊയലെടു്
പെപ്പര പെപ്പര പെപ്പപ്പോ...
ഇപ്പെരുമാളിന്‍ കുലദേവത കാളീ

നെറ്റിക്കണ്ണില്‍ തീക്കനലെരിയണ കാളീ
കാളീ കാളീ - ഭദ്രകാളീ
ചെമ്പന്‍ ജടയില്‍ ചെത്തിപ്പൂ
കുമ്പഭരണിയ്ക്കു കുരുതിപ്പൂ
കുരുതിപ്പൂ
ചെത്തിപ്പൂ
കുരുതിപ്പൂ
കാളി കാളീ ഭദ്രകാളീ

കണ്ണുകൊണ്ടു് കളിയമ്പെയ്യണ കുറുവത്തി - നീ
കാട്ടുകോട്ടത്തമ്പിരാനു് കാഴ്ചവെച്ചതെന്താണു്
ഒരു കുടക്കത്തേനു്

ചുണ്ടു കൊണ്ടു് പകിട കളിക്കണ ചുപ്പക്കുറവാ - നീ
തണ്ടിലേറ്റിക്കൊണ്ടുവന്നു് കാഴ്ചവെച്ചതെന്താണു
ഒരു കൊറത്തിപ്പെണ്ണു്

തൃപ്പാദങ്ങളില്‍ മലയന്‍മാരുടെ ഭരണിക്കാഴ്ച - ഇതു
ചിപ്പം മലയുടെ ഗുഹയില്‍ കിട്ടിയ ഭരണിക്കാഴ്ച
കല്പിച്ചാലീക്കാട്ടിലിന്നൊരു കുരുതിക്കാവടിയാട്ടം
കല്പിച്ചാലീക്കാട്ടിലിന്നു് തീയാട്ടം ചൂതാട്ടം
തീയാട്ടം ചൂതാട്ടം (2)
പൂതച്ചെടയന്‍ കാടു്
കാടു് (3)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts