അങ്കത്തട്ടുകളുയര്‍ന്ന നാട് (അങ്കത്തട്ട് )
This page was generated on April 14, 2021, 2:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍അയിരൂര്‍ സദാശിവന്‍ ,പി മാധുരി ,പി ലീല
രാഗംരാഗമാലിക
അഭിനേതാക്കള്‍ജയന്‍ ,സീമ
ഗാനത്തിന്റെ വരികള്‍
Last Modified: March 10 2018 15:13:26.

അങ്കത്തട്ടുകളുയര്‍ന്ന നാട്
ആരോമല്‍ച്ചേകവര്‍ വളര്‍ന്ന നാട്
പടവാള്‍ മുനകൊണ്ട് മലയാളത്തിനു
തൊടുകുറിചാര്‍ത്തിയ കടത്തനാട്

വടക്കന്‍ പാട്ടുകളോടൊന്നിച്ചൊഴുകിയ
വയനാടന്‍ പുഴയുടെയമ്മവീട്
അനുരാഗകഥകളെ കവചങ്ങളണിയിച്ചൊ-
രിതിഹാസസമ്പത്തിന്‍ ജന്മനാട്
അങ്കത്തട്ടുകള്‍.....

ആറ്റും മണമ്മേലെ ഉണ്ണിയാര്‍ച്ച
കൂത്തുകാണാന്‍ പോയൊരുണ്ണിയാര്‍ച്ച
വളയിട്ടകൈകള്‍ കൊണ്ടൂരിയവാളിന്റെ
ഛണഛണനാദം കേട്ടുണര്‍ന്ന നാട്

തച്ചോളിയൊതേനനും പാലാട്ടുകോമനും
കച്ചകളുടുപ്പിച്ച കടത്തനാട്- അങ്ക
ക്കച്ചകളുടുപ്പിച്ച കടത്തനാട്
കൈരളിയഭിമാന കഞ്ചുകം ചാര്‍ത്തുന്ന
കളരിപ്പയറ്റിന്റെ തറവാട്
കടത്തനാട്... കടത്തനാട്...
അങ്കത്തട്ടുകള്‍.....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts