രാഗ തുന്ദില നീല (ചഞ്ചല )
This page was generated on April 26, 2024, 11:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:01.
രാഗതുന്ദിലനീലനേത്രത്താല്‍
രാജകുമാരീ നീ ബന്ധിച്ചു എന്നെ ബന്ധിച്ചു (രാഗതുന്ദില)
മാരബാണങ്ങള്‍ എയ്തു ഞാനെന്റെ
മാനസചോരനെ ശിക്ഷിച്ചു ഇന്നു ശിക്ഷിച്ചു (രാഗതുന്ദില)

പിന്നെയും ചുണ്ടിണയാലതിന്‍
പിഴയടയ്ക്കുവാന്‍ മോഹിച്ചു ഞാന്‍
പിഴയടയ്ക്കുവാന്‍ മോഹിച്ചു
പൂവുപോലത്തെ കൈകളാല്‍ മന്ദം
കൈവിലങ്ങുവെച്ചു - നിനക്കു കൈവിലങ്ങുവെച്ചു
അഹാ അഹാ അഹാ അഹാ.. ആ.. ആ.. (രാഗതുന്ദില)

താമരതണ്ടൊത്ത നിന്റെ പാണിയില്‍
തടവുപുള്ളിയായി ഞാനിന്ന് തടവുപുള്ളിയായി
പ്രേമശിക്ഷയില്‍ ഭൃംഗത്തെയിന്നു ഞാന്‍
പൂമൊട്ടിനുള്ളില്‍ ബന്ധിച്ചു പൂമൊട്ടിനുള്ളില്‍ ബന്ധിച്ചു
അഹാ അഹാ അഹാ അഹാ.. ആ.. ആ.. (രാഗതുന്ദില)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts