വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:51.
അമ്മേ...അമ്മേ... എല്ലാം കാണുന്നോരമ്മേ അല്ലൽ കൊടും തീയിൽ വേവുമ്പോൾ നിൻ പദ മല്ലാതാശ്രയമെന്തുണ്ടമ്മേ (എല്ലാം..) കോടാനുകോടിയെ കാത്തു രക്ഷിക്കുന്ന കോടിലിംഗപുരത്തമ്മേ കാരുണ്യവാരിദവർഷപൂരം ആദി കാരിണി നീയെന്നിൽ തൂകൂ (എല്ലാം...) ആദിപരാശക്തിയാനന്ദഭൈരവി ജ്യോതിസ്വരൂപിണിയമ്മേ എല്ലാരുമേ വെടിഞ്ഞാശ്രയഹീനയായ് എങ്ങോട്ടു പോകും ഞാനമ്മേ? (എല്ലാം...) ആത്മാധിനാഥനും ഞാനുമിപ്പാരിൽ ആശ്വാസസങ്കേതം തേടി ആശ്രിതവൾസലേയംബേ ഭഗവതി നിൻ പാദസന്നിധി പൂകി |