സംഗീതമാത്മാവിന്‍ സൌഗന്ധികം (ആരാധിക )
This page was generated on May 29, 2024, 2:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ലീല ,ബി വസന്ത
രാഗംരാഗമാലിക
അഭിനേതാക്കള്‍ജയഭാരതി ,റാണിചന്ദ്ര ,വിൻസന്റ് ,അടൂര്‍ ഭാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:59.

സംഗീതമാത്മാവിന്‍ സൗഗന്ധികം
സപ്തസ്വരങ്ങള്‍ തന്‍ ലയസംഗമം

ഒഴുകുമീ നാദത്തിന്‍ മധു നിര്‍ഝരി
പകരുന്നു സ്നേഹത്തിന്‍ മലര്‍മഞ്ജരി

വിടരാത്ത ഹൃദയങ്ങളുണ്ടോ പാട്ടില്‍
തെളിയാത്ത വലനങ്ങളുണ്ടോ
സഖീ ഉണരാത്ത വസന്തങ്ങളുണ്ടോ
വര്‍ണ്ണമറിയാത്ത ഭാവങ്ങളുണ്ടോ... സഖീ

ഗഗപപധധസ സരിഗപധ
സസരിരിഗഗപ ധസരിഗപ
സധരിസ രിസഗരി
സരിഗ ധസരി പധസ ഗപധ
ഗരി പഗ ധപ സധ ഗരിസ
ഗരി പഗ ധപ സധ ഗരിസ

കളവാണി കല്യാണി വാണീ തന്റെ
കരതാരിലമരുന്നു കേളീകല
അവിരാമചൈതന്യ നാളീ
അതിലലിയാത്ത ലോകങ്ങളുണ്ടോ സഖീ
സംഗീതമാത്മാവിന്‍ ................
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts