ആശ്രമ പുഷ്പമേ (ആരാധിക )
This page was generated on May 22, 2024, 11:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിൻസന്റ് ,ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2012 09:51:23.


ആശ്രമപുഷ്പമേ അചുംബിത പുഷ്പമേ
അര്‍ച്ചനാവേദിതന്‍ രോമാഞ്ചമേ(2)

തെളിയുന്നു പത്മരാഗം ഒളിതൂവും നിന്‍ ചൊടിയില്‍
ഒരു പ്രേമവസന്തത്തിന്‍ ദ്രുതകവനം
ആ മുഗ്ദ്ധകാമനതന്‍ അലങ്കാര കന്ദളങ്ങള്‍
അബലനാമെന്നെയും കവിയാക്കി
ഒരു പ്രേമകവിത ഞാന്‍ എഴുതിടട്ടെ നിന്‍
അധരത്തില്‍ എന്നുമത് ശ്രുതിയിടട്ടെ...
(ആശ്രമ പുഷ്പമേ...)

ആ........ആ.......
വിടരുന്നു നീലജലം ഇളകുന്ന നിന്‍ മിഴിയില്‍
ഒരു ദാഹവാസരത്തിന്‍ മധുരോദയം
ആ സ്വര്‍ണ്ണരശ്മികള്‍തന്‍ അഭിലാഷ വര്‍ണ്ണരാജി
അനുകനാമെന്നെയും കവിയാക്കി
ഒരു പ്രേമകവിത ഞാന്‍ എഴുതിടട്ടെ നിന്‍
മിഴിത്തുമ്പില്‍ എന്നുമതു വിരിഞ്ഞിടട്ടെ
(ആശ്രമ പുഷ്പമേ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts