വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | എസ് ജാനകി |
രാഗം | ദേവഗാന്ധാരി |
അഭിനേതാക്കള്‍ | രാഘവന് ,ശാരദ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 05 2018 16:33:43.
ചാലേ ചാലിച്ച ചന്ദനഗോപിയും നീലക്കാര്‍വര്‍ണ്ണവും നീള്‍മിഴിയും പീലിക്കിരീടവും പീതാംബരവും ചേര്‍ന്ന ബാലഗോപാലാ നിന്നെ കൈതൊഴുന്നേന്‍ ചാലേ ചാലിച്ച...... വാടാത്ത വനമാല കാറ്റിലിളകിക്കൊണ്ടും ഓടക്കുഴലില്‍ ചുണ്ടുചേര്‍ത്തുകൊണ്ടൂം കാലിയെമേച്ചുകൊണ്ടും കാളിന്ദിയാറ്റിന്‍ വക്കില്‍ കാണായപൈതലിനെ കൈതൊഴുന്നേന്‍ ചാലേ ചാലിച്ച..... അമ്പലപ്പുഴയിലെ തമ്പുരാനുണ്ണിക്കണ്ണന്‍ അന്‍പോടു ഹൃദയത്തില്‍ വസിച്ചീടണം കണ്ണന്റെ കമനീയലീലാവിലാസമെന്റെ കണ്‍കളില്‍ പൊന്‍കണിയായ് തെളിഞ്ഞീടണം ചാലേ ചാലിച്ച..... |