വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:41.
�pookkalenikkishtamaanu pookkal പൂക്കളെനിക്കിഷ്ടമാണു പൂക്കള്‍ -ഞാന്‍ പൂത്തമരക്കൊമ്പിലൊരു കൂടുകൂട്ടും കൂട്ടിനകം പ്രേമംകൊണ്ടലങ്കരിക്കും- ഞങ്ങള്‍ കൂട്ടുകാരായെന്നുമെന്നും താമസിക്കും... (പൂക്കളെനിക്കിഷ്ടമാണു പൂക്കള്‍..) ഞാറ്റുവേലപ്പെണ്ണുവന്നു മുറ്റമടിക്കും ഇളം കാറ്റുവന്നു കൈതപ്പൂ മണംതളിക്കും കൂട്ടിലിരുന്നൊരുനാള് കടിഞ്ഞൂല്‍ കുയിലിനെ കൂഹൂ കൂഹൂ കൂഹൂ പാടിതൊട്ടിലാട്ടും ഞങ്ങള്‍ തൊട്ടിലാട്ടും... (പൂക്കളെനിക്കിഷ്ടമാണു പൂക്കള്‍..) ചിങ്ങമാസപ്പെണ്ണൂവന്നു മുറ്റമടിക്കും മലര് തിങ്കള്‍ വന്നു തെങ്ങിളനീര്‍ തുളച്ചു നല്‍കും താലവനപ്പന്തലില് കടിഞ്ഞൂല്‍ കുഞ്ഞുമായ് താലീപീലി താളം തുള്ളിചുവടുവയ്ക്കും (പൂക്കളെനിക്കിഷ്ടമാണു പൂക്കള്‍..) |