ഇരന്നാല്‍ കിട്ടാത്ത (കലയും കാമിനിയും )
This page was generated on May 26, 2024, 9:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1963
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:22.
 
ഇരന്നാല്‍ കിട്ടാത്ത പൊന്‍ പണ്ടമേ - ഒന്നു
കരഞ്ഞാല്‍ അലിയുന്ന കല്‍ക്കണ്ടമേ
കടിക്കാന്‍ പറ്റാത്ത കരിമ്പിന്‍ തുണ്ടേ
മുത്തിക്കുടിക്കാന്‍ ഒക്കാത്ത തേന്‍കുഴമ്പേ തേന്‍കുഴമ്പേ
ആരീരോ,,ആരീരാരോ,,ആരീരോ,,ആരീരാരോ,

അന്യന്‍ വളര്‍ത്തുന്ന പൈങ്കിളിയേ - എന്നെ
അമ്മയെന്നൊരു വട്ടം വിളിച്ചാട്ടേ
കക്കാന്‍ മടിയുണ്ടെന്നാകിലുമൊരു - നൂറു
മുത്തം കവര്‍ന്നു ഞാന്‍ എടുത്തോട്ടേ (ഇരന്നാല്‍)

ഭഗവാന്‍ അണിയുന്ന മണിയല്ലേ - ഉള്ളില്‍
മകരന്ദം തുളുമ്പുന്ന മലരല്ലേ
അമ്മയില്ലെങ്കിലും കരയല്ലേ -
നിനക്കമ്മയായടുത്തിനി ഞാനില്ലേ

ഇരന്നാല്‍ കിട്ടാത്ത പൊന്‍ പണ്ടമേ - ഒന്നു
കരഞ്ഞാല്‍ അലിയുന്ന കല്‍ക്കണ്ടമേ
ആരീരോ... ആരീരാരോ... ആരീരോ... ആരീരാരോ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts