ശുക്രാചാര്യരുടെ (ആദ്യത്തെ കഥ )
This page was generated on May 4, 2024, 8:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍പ്രേം നസീര്‍ ,വിജയശ്രീ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:36.

ശുക്രാചാര്യരുടെ സുരഭീവനത്തില്‍
സ്വര്‍ഗ്ഗത്തില്‍ നിന്നൊരാള്‍ വന്നു
സംക്രമസന്ധ്യാദീപത്തിന്‍ മുന്‍പില്‍
ചമ്രം പടിഞ്ഞവനിരുന്നു മുഖം
ചന്ദ്രബിംബം പോലിരുന്നു

ആതിരാവൊളി കതിര്‍മുടി ചാര്‍ത്തും
ആ യുവയോഗിതന്‍ സൌന്ദര്യം
ആ....
ആതിരാവൊളി കതിര്‍മുടി ചാര്‍ത്തും
ആ യുവയോഗിതന്‍ സൌന്ദര്യം
ആസ്വദിച്ചൂ... നോക്കി ആസ്വദിച്ചൂ
ആശ്രമകന്യക ദേവയാനി
അന്നൊരു പുഷ്പശരമുണ്ടായി
പുഷ്പശരമുണ്ടായി
(ശുക്രാചാര്യരുടെ...)

രാമച്ചച്ചുമരിന്‍ പഴുതിലൂടെ രണ്ടു
രാജീവലോചനങ്ങള്‍
രോമരോമാഞ്ചങ്ങള്‍ പൊതിയുമാ ദേവന്റെ
പൂമെയ്യിലോടി നടന്നൂ
ആയിരമാശ്ലേഷലതകളായ് പൂക്കും
ആ വനദേവതയും കാമുകനും
ദാഹമായി.. കണ്ടാല്‍ മോഹമായി
ആശ്രമം സ്വപ്നസങ്കേതമായി
അന്നൊരു പ്രേമകഥയുണ്ടായി
പ്രേമകഥയുണ്ടാ‍യി
(ശുക്രാചാര്യരുടെ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts