വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | കെ പി ബ്രഹ്മാനന്ദന്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:34.
ഉദയസൂര്യന്‍ നമ്മെയുറക്കുന്നൂ രജതതാരകള്‍ നമ്മേ ഉണര്‍ത്തുന്നൂ (ഉദയസൂര്യന്‍ ) നിഴല്‍പ്പാവക്കൂത്തിലെ കളിപ്പാവകള്‍ ... നിഴല്‍പ്പാവക്കൂത്തിലെ കളിപ്പാവകള്‍ ഞങ്ങള്‍ വിളക്കിന്റെ മുന്നിലെ ശലഭങ്ങള്‍ (ഉദയസൂര്യന്‍ ) ഹൃദയത്തിലെപ്പൊഴും ബാഷ്പസമുദ്രം വദനത്തില്‍ മഴവില്ലിന്‍ തേരോട്ടം (ഹൃദയത്തിലെപ്പൊഴും) രജനിവന്നുയര്‍ത്തുന്ന കൂടാരം രജനിവന്നുയര്‍ത്തുന്ന കൂടാരം പൂകിയണിയുന്നു നമ്മളീ മുഖം മൂടി പൂകിയണിയുന്നു നമ്മളീ മുഖം മൂടി (ഉദയസൂര്യന്‍ ) കളിയരങ്ങില്‍ കാണും കാമിനിമാരുടെ കവിളില്‍ പുരട്ടിയ കാഷ്മീരം (കളിയരങ്ങില്‍) കാണുന്നോര്‍ക്കതു രാഗസിന്ദൂരം കാണുന്നോര്‍ക്കതു രാഗസിന്ദൂരം കണ്ണീരില്‍ ചാലിച്ച ഹൃദയരക്തം സ്വന്തം കണ്ണീരില്‍ ചാലിച്ച ഹൃദയരക്തം (ഉദയസൂര്യന്‍ ) |