വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 12 2014 13:09:19.
ഇന്ദീവരദളനയനാ കൃഷ്ണാ ഇന്ദ്രനീലമണിവര്ണ്ണാ ഇന്ദിരാ രമണാ നീയെന്നുള്ളില്‍ ഇന്ദുബിംബമായുദിക്കേണം കൃഷ്ണാ കൃഷ്ണാ മഥുരാധിപ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ മധുസൂദന കൃഷ്ണാ മധുരദര്‍ശന നിന്മലര്മിഴിയും നറുതേന്മൊഴിയും മധുരം മധുരം നിന്മൃദുഹസിതം ഹാ മദുമധുരം മുരളീനിനദം കൃഷ്ണാ കൃഷ്ണാ കരുണാമയ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ സുരനായക കൃഷ്ണാ മധുരം മാറിലണിഞ്ഞൊരു കൗസ്തുഭ- മണിയും ഹരിചന്ദനവും മധുരം നിന് അരമണിയും ഹാ മധുമധുരം പദതാമരയും കൃഷ്ണാ കൃഷ്ണാ മുരളീധര കൃഷ്ണാ കൃഷ്ണാ കൃഷ്ണാ വരദായക കൃഷ്ണാ മണിമുടിയഴകിതു കണികാണ്മതി- നായുണരുന്നൂ മിഴികള്‍..കൃഷ്ണാ മലരടിയഴകിതു കിനാവു കാണാന്‍ മിഴികള്‍ മയങ്ങുന്നൂ..കൃഷ്ണാ ഇന്ദീവരദളനയനാ.. കൃഷ്ണാ.... ഇന്ദ്രനീലമണിവര്ണ്ണാ...കൃഷ്ണാ... ഇന്ദീവരദളനയനാ... കൃഷ്ണാ... കൃഷ്ണാ കൃഷ്ണാ മഥുരാധിപ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ മധുസൂദന കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കരുണാമയ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ സുരനായക കൃഷ്ണാ കൃഷ്ണാ കൃഷ്ണാ മുരളീധര കൃഷ്ണാ കൃഷ്ണാ കൃഷ്ണാ വരദായക കൃഷ്ണാ |