മണിവർണ്ണനില്ലാത്ത (മിസ്‌ മേരി )
This page was generated on April 19, 2024, 10:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംആര്‍ കെ ശേഖര്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ജൂനിയർ ഷീല ,രേണുക ,വീരൻ ,ടി ആർ ഓമന ,ബഹദൂർ ,പോൾ വെങ്ങോല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:31.

മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം
മധുമാസം പുണരാത്ത പൂങ്കാവനം
ഉയിരിനുമുയിരാണു കണ്ണന്‍
അവന്‍ ഊരാകെ വണങ്ങുന്ന
കാര്‍മേഘവര്‍ണ്ണന്‍

യദുകുല ഗന്ധര്‍വന്‍ പാടും
യമുനയിലോളങ്ങളാടും
മയിലുകള്‍ പീലി നിവര്‍ത്തും
മണിവില്ലാല്‍ മദനനനും മലരമ്പയക്കും
(മണിവര്‍ണ്ണനില്ലാത്ത...)

വനമാലിപാടുന്ന ഗാനം
മനതാരിലമൃതം നിറയ്ക്കും
ഗോകുലമൊന്നാകെയിളകും
ഗോപികരാധിക മണിയറതീര്‍ക്കും
(മണിവര്‍ണ്ണനില്ലാത്ത...)

രാഗാര്‍ദ്ര മാനസലോലന്‍
രാജീവനേത്രന്‍ മുകുന്ദന്‍
രാധേ നിനക്കെന്തു കോപം
യാദവനെല്ലാര്‍ക്കും ഒരുപോലെ നാഥന്‍
യാദവനെല്ലാര്‍ക്കും ഒരുപോലെ നാഥന്‍
(മണിവര്‍ണ്ണനില്ലാത്ത...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts