വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി മാധുരി |
രാഗം | മോഹനം |
അഭിനേതാക്കള്‍ | ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 24 2018 16:30:43.
പള്ളിമണികളും പനിനീര്‍ക്കിളികളും പള്ളിയുണര്‍ത്തും നാട് ഈനാട് നല്ല നാട് ചുറ്റും കുളമുള്ള ചെന്താമരയുള്ള മുറ്റത്തു തണലുള്ള വീട് ഈവീട് നല്ലവീട് (പള്ളിമണികളും) കാലത്തുപൂത്തൊരു കുമ്പളവള്ളിയ്ക്ക് കമ്മലുനല്‍കിയ വെയിലേ ഞാന്‍ നട്ട പയറിനു വിരലിലിടാനൊരു വൈഡൂര്യമോതിരം തന്നേപോ തന്നേപോ (പള്ളിമണികളും) കുന്നത്തെ പള്ളിയില്‍ കോടിയുമായ് വന്നു കുരിശ്ശുവരയ്ക്കുമുഷസ്സേ പൊന്നിന്റെയിഴകൊണ്ടു പുറംചട്ട ചാര്‍ത്തിയ പ്രാര്‍ത്ഥനാപുസ്തകം തന്നേപോ തന്നേപോ വെള്ളിലക്കുമ്പിളില്‍ പാലുമായിന്നലെ തുള്ളിനടന്ന നിലാവേ ദാഹിച്ചുമയങ്ങുമെന്‍ പുരുഷനു നല്‍കുവാന്‍ നാഴൂരിപാല്‍കൂടി തന്നേപോ തന്നേപോ (പള്ളിമണികളും) |