വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് ,പി സുശീല |
രാഗം | കല്യാണി |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,വിജയശ്രീ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:20.
കണ്ണാ ആരോമലുണ്ണീകണ്ണാ അണിയൂ തിരുമാറിലണിയൂ ഞാന്‍ കോര്‍ത്ത കനകാംബരമാലാ..(കണ്ണാ..) ആ...ആ..ആ..ആ.. ധീരസമീരനിലൂടേ..യമുനാതീരകുടീരത്തിലൂടേ വൃശ്ചികമാസനിലാവൊളി പൂശിയ വൃന്ദാവനികയിലൂടെ ഈ ദ്വാരകാപുരി തേടി വരുന്നവളാരോ നീയാരോ ഗോമേദകമണിമുത്തുകള്‍ ചിന്നിയ ഗോവര്‍ദ്ധനത്തിൻ മടിയില്‍ കോടിജന്മങ്ങളില്‍ നിന്‍കുഴല്‍ വിളികേട്ടോടിവന്നവള്‍ ഞാന്‍ - നിന്റെ ഗോപകന്യക ഞാന്‍ ആ...ആ..ആ..ആ.. രാസവിലാസിനി രാധ - എന്റെ രാകാശശിമുഖി രാധ എന്നെ വികാരവിമോഹിതനാക്കിയ വൃന്ദാവനത്തിലെ രാധ ഈ രാജസദനം നീ അലങ്കരിക്കൂ പ്രിയ രാധേ (..കണ്ണാ..) ആ...ആ..ആ..ആ.. വെണ്മതികലയുടെ പൊന്നാഭരണം ചാര്‍ത്തി മന്മഥപുഷ്പശരങ്ങള്‍ മാറില്‍ വിടര്‍ത്തി ഇന്നും നൃത്തനിശാസദനത്തില്‍ വരാറുണ്ടല്ലോ എന്നെ മദാലസയാക്കാറുള്ള മനോഹരരാത്രി ജലതരംഗതാളം - യമുനാതട മൃദംഗമേളം നീലക്കടമ്പിന്നിലത്താളം ഇളം പീലി വിടര്‍ത്തും മയിലാട്ടം കണ്ണാ - നിന്‍ കാനനമുരളീകളനാദം എന്നേ ഒരപ്സരനർത്തകിയാക്കിയ ഗീതം ഓര്‍മ്മയുണ്ടോ ഓര്‍മ്മയുണ്ടോ ഓര്‍മ്മയുണ്ടോ ആ...ആ..ആ..ആ..(..കണ്ണാ) |