തുടു തുടെ തുടിക്കുന്നു ഹൃദയം (സംഭവാമി യുഗേ യുഗേ )
This page was generated on April 19, 2024, 10:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,കെ പി ബ്രഹ്മാനന്ദന്‍ ,ബി വസന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,കെ പി ഉമ്മർ ,അടൂര്‍ ഭാസി ,വിജയശ്രീ ,സാധന ,പ്രമീള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:11.
തുടുതുടെ തുടിക്കുന്നു ഹൃദയം...ആഹാ....
കുടുകുടെ ചിരിക്കുന്നീ അധരം...ഹഹഹഹ
കൊടിമലരണിയുന്നു മോഹം....
കോരിത്തരിക്കുന്നു ദേഹം....ഹായ് ഹായ് ഹായ്
കോരിത്തരിക്കുന്നു ദേഹം....
രോഗം ഇതു രോഗം അയ്യോ
പ്രേമമെന്നാണിതിന്‍ നാമം..
തുടുതുടെ തുടിക്കുന്നു ഹൃദയം.....
കുടുകുടെ ചിരിക്കുന്നീ അധരം.....
കൊടിമലരണിയുന്നു മോഹം...
കോരിത്തരിക്കുന്നു ദേഹം....

തെളുതെളെ തിളങ്ങുന്ന കവിളില്‍...ആ...
വിരിയുന്ന നുണക്കുഴിയിതളില്‍....
ലല്ലലാ ലല്ലലാ ലല്ലലല്ലാ...
തെളുതെളെ തിളങ്ങുന്ന കവിളില്‍...ആ...
വിരിയുന്ന നുണക്കുഴിയിതളില്‍
അറിയാതെ നിറയും കുളിരില്‍
അലിയാന്‍ വരുമോ മലരേ...
(അറിയാതെ നിറയും....)
ദാഹം ഇതു ദാഹം അയ്യോ
കാമമെന്നാണിതിന്‍ നാമം..

തുടുതുടെ തുടിക്കുന്നു ഹൃദയം.....ആഹാ...
കുടുകുടെ ചിരിക്കുന്നീ അധരം.....ഉംഉം...
കൊടിമലരണിയുന്നു മോഹം...
കോരിത്തരിക്കുന്നു ദേഹം....ഉം ഉം..

മിനുമിനെ മിനുങ്ങുന്ന മിഴിയില്‍..ആ...
കനവുകള്‍ വിടരുന്ന കടവില്‍..ആ..ആ..
(മിനുമിനെ.....)
തെളിയും കവിതകള്‍ കാണാന്‍...ആ.ആ...
ഒളിവിതറാമോ മലരേ...
(തെളിയും കവിതകള്‍.....)
രാഗം ഇതു രാഗം പണ്ട്
രാധയില്‍ കണ്ട രോഗം...

തുടുതുടെ തുടിക്കുന്നു ഹൃദയം.....
കുടുകുടെ ചിരിക്കുന്നീ അധരം.....
കൊടിമലരണിയുന്നു മോഹം...
കോരിത്തരിക്കുന്നു ദേഹം.... 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts