വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | നര്‍ത്തകി |
അഭിനേതാക്കള്‍ | മധു ,ജയഭാരതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:06.
പൊന്നില്‍ കുളിച്ച രാത്രി പുളകം വിരിഞ്ഞ രാത്രി ഈറന്‍ നിലാവും തേന്മലര്‍ മണവും ഇക്കിളി കൂട്ടുന്ന രാത്രി മലരിട്ടു നില്‍ക്കുന്നു മാനം മൈക്കണ്ണിയാളേ നീയെവിടെ ചിറകിട്ടടിക്കുന്നു മോഹം ചിത്തിരക്കിളിയേ നീ എവിടെ? ഓ...ഓ... (പൊന്നില്‍ കുളിച്ച...) നാളത്തെ നവവധു നീയെ? നാണിച്ചു നില്‍ക്കാതെ നീ വരുമോ കോരിത്തരിക്കുന്നു ദേഹം കാണാക്കുയിലേ നീ വരുമോ? ഓ....ഓ..... (പൊന്നില്‍ കുളിച്ച...) |