വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | ബി വസന്ത |
രാഗം | ആഭേരി |
അഭിനേതാക്കള്‍ | രവിചന്ദ്രന്‍ ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 01 2016 17:34:45.
കാര്‍കുഴലീ കരിങ്കുഴലീ കാട്ടില്‍ വളരും കല്ലോലിനീ നീലമലകള്‍ മടിയില്‍ കിടത്തും നീയൊരു ഭാഗ്യവതി ഭാഗ്യവതി തീരം ചൂടുള്ള മാറോടടുക്കി നൂറുമ്മനല്‍കിയ നിന്‍ കവിളില്‍ നവനീതമൃദുലമാം ആരുടെ കൈകളീ നഖമുദ്രയണിയിച്ചൂ? കാറ്റോ കുളിരോ കുളിരോളമിളക്കും കാമരൂപനോ? ഞാനവന്റെ പരിചാരിക പരിചാരിക കാര്‍കുഴലീ........ കാലം ആലിംഗനത്തിലൊതുക്കി രോമാഞ്ചമേകിയ നിന്മാറില്‍ അനുരാഗവിവശമാം ആരുടെകൈകളീ വനമാലചാര്‍ത്തിച്ചൂ ? കാടോ കിളിയോ കളിവള്ളംതുഴയും കാമരൂപനോ? ഞാനവന്റെ പ്രിയനായിക പ്രിയനായിക കാര്‍കുഴലീ.......... |