സ്വർഗ്ഗവാതിലേകാദശി (മറുനാട്ടില്‍ ഒരു മലയാളി )
This page was generated on October 17, 2021, 7:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ലീല
രാഗംമോഹനം
അഭിനേതാക്കള്‍വിജയശ്രീ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:58.
സ്വര്‍ഗ്ഗവാതിലേകാദശി വന്നൂ
സ്വപ്നലോലയായ് ഞാനുണര്‍ന്നു
ഹരിനാമകീര്‍ത്തനത്തിന്‍ സ്വരധാരയില്‍
ഗുരുവായൂര്‍ ദേവനെ കണികണ്ടുഞാന്‍

മണിവര്‍ണ്ണനണിയുന്ന പീതാംബരം
മനതാരില്‍ വിരിയിച്ചു കനകാംബരം
സ്വപ്നമല്ലാ... മായയല്ലാ...
സ്വര്‍ഗ്ഗനാഥനെന്മുന്നില്‍ വന്നു ആ
സ്വര്‍ഗ്ഗനാഥനെന്മുന്നില്‍ വന്നൂ

ഭക്തിപുഷ്പമാലകള്‍ കോര്‍ക്കും ഞാന്‍
ഭഗവാന്റെ തിരുമാറില്‍ ചാര്‍ത്തും ഞാന്‍
പുഷ്പമല്ലാ‍... തീര്‍ഥമല്ലാ....
ജീവഗാനം ഞാന്‍ കാഴ്ച വയ്ക്കും എന്‍
ജീവഗാനം ഞാന്‍ കാഴ്ച വയ്ക്കുംmalayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts