കാളി ഭദ്രകാളി കാത്തരുളു ദേവി (മറുനാട്ടില്‍ ഒരു മലയാളി )
This page was generated on April 18, 2024, 10:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,വിജയശ്രീ ,അടൂര്‍ ഭാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 13 2018 17:14:57.

കാളീ ഭദ്രകാളീ കാത്തരുളൂ ദേവീ
മായേ മഹമായേ മാരിയമ്മന്‍ തായേ

അമ്മന്‍കുടമേന്തി ആടിയാടി വന്നേന്‍
പമ്പമേളം കൊട്ടി പാടിപ്പാടി വന്നേന്‍
നിന്റെ പാദപങ്കജങ്ങള്‍ തേടിത്തേടി വന്നേന്‍
കുങ്കുമവും കുരുന്നിലയും മഞ്ഞളുമായ് വന്നേന്‍
(കാളീ ഭദ്രകാളീ.....)

അറിയാതടിയങ്ങള്‍ ചെയ്യും പിഴകളെല്ലാം
മറക്കൂ മാപ്പുതരൂ മായാഭഗവതിയേ
നിന്റെ കോവില്‍നട തുറക്കാന്‍ ഓടിയോടി വന്നേന്‍
ദാരുകനെ നിഗ്രഹിച്ച ദേവതയേ കനിയൂ
(കാളീ ഭദ്രകാളീ.....)

ഭക്തരക്ഷക നീ ശക്തിരൂപിണി നീ
കരളില്‍ തിരയടിയ്ക്കും കരുണാസാഗരം നീ
നിന്റെ ദീപമാല കാണാന്‍ നോമ്പുനോറ്റു വന്നേന്‍
കൂട്ടുചേര്‍ന്നു കുടവുമായി കുമ്മി പാടി വന്നേന്‍
(കാളീ ഭദ്രകാളീ.....) 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts