ശൃംഗാര രൂപിണി ശ്രീപാർവ്വതി (പഞ്ചവന്‍കാട് )
This page was generated on March 28, 2024, 11:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല ,കോറസ്‌
രാഗംബിലഹരി
അഭിനേതാക്കള്‍കെ പി ഉമ്മർ ,രാഗിണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:59.
ശൃംഗാരരൂപിണി ശ്രീപാര്‍വതി
സഖിമാരുമൊരുമിച്ച് പള്ളിനീരാട്ടിന്
ധനുമാസപ്പൊയ്കയിലിറങ്ങീ ഒരുനാള്‍
ധനുമാസപ്പൊയ്കയിലിറങ്ങീ

ഗോരോചനക്കുറിമാഞ്ഞൂ മുടിയഴിഞ്ഞൂ
തിരുമാറിലെയുത്തരീയത്തുകില്‍ നനഞ്ഞൂ
ആലിലയരഞ്ഞാണ മണികിലുങ്ങീ വളകിലുങ്ങീ
കുളിരോളങ്ങള്‍ ദേവിയെ പൊതിഞ്ഞുനിര്‍ത്തി
ശൃംഗാരരൂപണി.....

ശൈലേന്ദ്രപുത്രിയെ കാണാന്‍,പാട്ടുകേള്‍ക്കാന്‍
അന്നു ശ്രീപരമേശ്വരനൊളിച്ചുനിന്നു
ചന്ദ്രക്കല പതിച്ച മുടികണ്ടു തിരു മിഴികണ്ടു ദേവി
പന്നഗാഭരണനെ തിരിച്ചറിഞ്ഞൂ
ശൃംഗാരരൂപണി.....

ഓരോരോസഖിമാരകന്നു, മുഖം കുനിച്ചു ദേവി
കാറണിക്കൂന്തല്‍കൊണ്ട് മാര്‍മറച്ചു
ആയിരമാശ്ലേഷലതപടര്‍ന്നു മലര്‍വിടര്‍ന്നു
തിരുവാതിര നക്ഷത്രമുദിച്ചുയര്‍ന്നൂ
ശൃംഗാരരൂപണി.....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts