വൃശ്ചിക രാത്രി തന്‍ അരമന മുറ്റത്തൊരു (ആഭിജാത്യം‌ )
This page was generated on March 29, 2024, 8:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശാരദ ,മധു ,തിക്കുറിശ്ശി സുകുമാരൻ നായർ ,കവിയൂർ പൊന്നമ്മ ,ജൂനിയർ ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:55.


വൃശ്ചികരാത്രിതന്‍ അരമനമുറ്റത്തൊരു
പിച്ചകപൂപ്പന്തലൊരുക്കി വാനം
പിച്ചകപൂപ്പന്തലൊരുക്കി

നാലഞ്ചു താരകള്‍ യവനികയ്ക്കുള്ളില്‍ നിന്നും
നീലച്ച കണ്മുനകള്‍ എറിഞ്ഞപ്പോള്‍
കോമളവദനത്തില്‍ ചന്ദനക്കുറിയുമായ്
ഹേമന്തകൌമുദി ഇറങ്ങിവന്നൂ...
വൃശ്ചികരാത്രി.....

ഈ മുഗ്ധ വധുവിന്റെ കാമുകനാരെന്ന്
ഭൂമിയും വാനവും നോക്കിനിന്നൂ
പരിണയം നടക്കുമോ മലരിന്റെ ചെവികളില്‍
പരിമൃദുപവനന്‍ ചോദിയ്ക്കുന്നു
(പരിണയം....)
വൃശ്ചിക..........



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts