വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സത്യന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:54.
പ്രവാചകന്മാരേ.... പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ പ്രപഞ്ച ശില്‍പ്പികളേ പറയൂ പ്രകാശമകലെയാണോ ആദിയുഷഃസ്സിന്‍ ചുവന്ന മണ്ണില്‍ നിന്നായുഗ സംഗമങ്ങള്‍ ഇവിടെയുയര്‍ത്തിയ വിശ്വാസ ഗോപുരങ്ങള്‍ ഇടിഞ്ഞു വീഴുന്നൂ കാറ്റില്‍ ഇടിഞ്ഞു വീഴുന്നൂ... ഈ വഴിത്താരയില്‍ ആലംബമില്ലാതെ ഈശ്വരന്‍ നില്‍ക്കുന്നൂ... ധര്‍മ്മ നീതികള്‍ താടി വളര്‍ത്തി തപസ്സിരിക്കുന്നൂ തപസ്സിരിക്കുന്നൂ.... (പ്രവാചകന്മാരേ ....) ഭാവി ചരിത്രം തിരുത്തിയെഴുതും ഭാരത യുദ്ധഭൂവില്‍ ഇടയന്‍ തെളിച്ചൊരു ചൈതന്യ ചക്രരഥം ഉടഞ്ഞു വീഴുന്നൂ മണ്ണില്‍ തകര്‍ന്നു വീഴുന്നൂ... ഈ കുരുക്ഷേത്രത്തില്‍ ആയുധമില്ലാതെ അര്‍ജ്ജുനന്‍ നില്‍ക്കുന്നൂ തത്വ ശാസ്ത്രങ്ങള്‍ ഏതോ ചിതയില്‍ കത്തിയെരിയുന്നൂ.. കത്തിയെരിയുന്നൂ...... (പ്രവാചകന്മാരേ.....) |